യുപിയില്‍ കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു
ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രേംപാല്‍ നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലിസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ കണ്ടെത്തി പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. വടികളും കല്ലുകളും മറ്റും ഉപയോഗിച്ച് പ്രതിയെ ആക്രമിച്ചെന്നും പോലിസ് സ്ഥലത്തെത്തുന്നതിനു മുമ്പ് യുവാവ് കൊല്ലപ്പെട്ടെന്നും പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
2020 ജൂലൈ 13നാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ കാണാതായത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കുട്ടിയെ പ്രേംപാലിനൊപ്പം കണ്ടതായി വിവരം ലഭിച്ചു. പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം സംശയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഗ്രാമത്തിന് പുറത്തെ ഒരു മരത്തില്‍ കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിയായതോടെ പ്രേംപാല്‍ ഒളിവില്‍ പോയി.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT