Latest News

കാന്‍പൂരിലെ മാളില്‍ തീപിടിത്തം

കാന്‍പൂരിലെ മാളില്‍ തീപിടിത്തം
X

കാന്‍പൂര്‍; നൂറ് കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ കാന്‍പൂരിലെ മാളില്‍ തീപിടിച്ചു. കാന്‍പൂരിലെ റേവ് മോത്തി മാളിനാണ് അല്‍പം സമയം മുമ്പ് തീപിടിച്ചത്. ആളുകള്‍ രക്ഷക്കായി പല വഴി ഓടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കാന്‍പൂരിലെ ഏറ്റവും വലിയ, ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന മാളിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്.

ആറ് അഗ്നിശമന വാഹനങ്ങള്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. മാളിന്റെ രണ്ടാം നിലയിലാണ് ആദ്യം തീപിടിച്ചത്.

മാളിനുള്ളില്‍ ഇപ്പോഴും നൂറ് കണക്കിന് പേര്‍ തിങ്ങിക്കൂടിയിട്ടുണ്ട്. അവര്‍ക്ക് പുറത്തെത്താന്‍ കഴിഞ്ഞിട്ടില്ല. പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

Next Story

RELATED STORIES

Share it