Latest News

ചികില്‍സക്കിടെ ആശുപത്രിയില്‍ പീഡനം; പുരുഷ നഴ്‌സ് അറസ്റ്റില്‍

ഗുരുഗ്രാമിലെ സുഷാന്ത് ലോക്-1 ലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവ സമയത്ത് സ്ത്രീ ശസ്ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ചികില്‍സക്കിടെ ആശുപത്രിയില്‍ പീഡനം; പുരുഷ നഴ്‌സ് അറസ്റ്റില്‍
X

ഗുഡ്ഗാവ്: ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40കാരിയെ പീഡിപ്പിച്ച പുരുഷ നഴ്‌സ് അറസ്റ്റില്‍. ഗുരുഗ്രാമിലെ സുഷാന്ത് ലോക്-1 ലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവ സമയത്ത് സ്ത്രീ ശസ്ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒരു വര്‍ഷമായി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നയാള് പ്രതി. ജോലിയില്‍നിന്നു പുറത്താക്കിയ ഇയാളെ പോലിസിന് കൈമാറിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു ശേഷം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നത്.

സംഭവത്തെക്കുറിച്ച് യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ആശുപത്രി മാനേജ്‌മെന്റിനും പോലിസിനും പരാതി നല്‍കുകയായിരുന്നു. മയക്കത്തിലായിരിക്കെ നഴ്‌സ് പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 354 എ പ്രകാരം പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി സുഷാന്ത് ലോക് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ജഗ്ബീര്‍ സിംഗ് പറഞ്ഞു.

Next Story

RELATED STORIES

Share it