Latest News

മലേഷ്യന്‍ പ്രധാനമന്ത്രി രാജിവച്ചു

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി

മലേഷ്യന്‍ പ്രധാനമന്ത്രി രാജിവച്ചു
X

ക്വലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം രാജിവെച്ചത്. രണ്ടു വരി പ്രസ്താവനയോടെ മഹാതിര്‍ തന്നെയാണ് രാജിക്കാര്യം അറിയിച്ചതും.

മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു, ഭരണകക്ഷിയിലെ പകതന്‍ ഹരപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റും മലേഷ്യന്‍ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീന്‍ യാസിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മഹാതിറിന്റെ പിന്‍ഗാമിയെന്ന് അറിയപ്പെടുന്ന അന്‍വര്‍ ഇബ്രാഹിമിനെ ഒഴിവാക്കി പ്രിബുമി ബെര്‍സാതു പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദീര്‍ഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന അന്‍വര്‍ ഇബ്രാഹിമുമായി കൈകോര്‍ത്തായിരുന്നു മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രിയായത്. മഹാതിറിന് ശേഷം അന്‍വര്‍ ഇബ്രാഹിം പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ മഹാതിര്‍, സഖ്യം വിട്ട് പ്രതിപക്ഷ കക്ഷികളോട് കൂട്ട് ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു മഹതിര്‍ മുഹമ്മദ്. മലേഷ്യയില്‍ അറുപത് വര്‍ഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ചാണ് 92കാരനായ മഹതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. 2016ലാണ് മഹതിര്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. 222 സീറ്റുകളില്‍ 113 സീറ്റുകള്‍ നേടിയാണ് അന്ന് മഹതിര്‍ മുഹമ്മദ് അധികാരത്തിലെത്തിയത്.


Next Story

RELATED STORIES

Share it