Latest News

യുഎഇയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

യുഎഇയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
X

ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദുബൈയിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലിസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Next Story

RELATED STORIES

Share it