സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

മകന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. കരസേനയില്‍ നായിക് ആയ അഖില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു.

സുദര്‍ശനന്‍ സതികുമാര്‍ ദമ്പതികളുടെ മകനായ അഖില്‍ പത്തുവര്‍ഷമായി കരസേനയില്‍ സേവനം അനുഷ്ഠിക്കുന്നു. ഗീതുവാണ് ഭാര്യ. മകന്‍: ദേവനാഥ്. ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES

Share it
Top