Latest News

ജിദ്ദ വിമാനത്താവളത്തില്‍ ഉംറ പൂര്‍ത്തിയാക്കി മടങ്ങവെ മലയാളി മരിച്ചു

ജിദ്ദ വിമാനത്താവളത്തില്‍ ഉംറ പൂര്‍ത്തിയാക്കി മടങ്ങവെ മലയാളി മരിച്ചു
X

ജിദ്ദ: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇടുക്കി തൊടുപുഴ വേങ്ങല്ലൂര്‍ കാവാനപറമ്പില്‍ ഇബ്രാഹിം (75) ആണ് മരണപ്പെട്ടത്. ജിദ്ദ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചത്.

മൃതദേഹം നിലവില്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലാണ് ഖബറടക്കം നടത്തുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തര സഹായങ്ങള്‍ക്കും നടപടികള്‍ക്കും കെഎംസിസി ജിദ്ദ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it