നാട്ടില്‍ പോകാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കോളോത്ത് ഖാലിദ് (70) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

നാട്ടില്‍ പോകാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദമാം: നാട്ടില്‍ പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കോളോത്ത് ഖാലിദ് (70) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരിപ്പിടത്തില്‍ കുഴഞ്ഞുവീണായിരുന്നു ഖാലിദിന്റെ മരണം.സന്ദര്‍ശക വിസയില്‍ ദമാമിലെത്തിയതായിരുന്നു ഖാലിദ്. കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കവെയാണ് മരണം. നേരത്തെ ഖാലിദ് സൗദിയില്‍ ജോലിചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top