Latest News

കാരുണ്യഹസ്തം കാത്ത് മലയാളി ഖത്തീഫ് ആശുപത്രിയില്‍

ഇക്കാമയുടെയും ഇന്‍ഷൂറന്‍സിന്റെയും കാലാവധി കഴിഞ്ഞതാണ് ഇദ്ദേഹത്തിന് വിനയായത്. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലീബറായി ജോലി ചെയ്യുന്ന വാസുദേവന്‍ ഒരു വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പുതിയ സ്‌പോണ്‍സറെക്കുറിച്ച് കൂടെയുള്ളവര്‍ക്കൊ ബന്ധുക്കള്‍ക്കോ വിവരമില്ല

കാരുണ്യഹസ്തം കാത്ത് മലയാളി ഖത്തീഫ് ആശുപത്രിയില്‍
X

ദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍ കരണയുള്ളവരുടെ സഹായം തേടുന്നു.

ഇക്കാമയുടെയും ഇന്‍ഷൂറന്‍സിന്റെയും കാലാവധി കഴിഞ്ഞതാണ് ഇദ്ദേഹത്തിന് വിനയായത്. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലീബറായി ജോലി ചെയ്യുന്ന വാസുദേവന്‍ ഒരു വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പുതിയ സ്‌പോണ്‍സറെക്കുറിച്ച് കൂടെയുള്ളവര്‍ക്കൊ ബന്ധുക്കള്‍ക്കോ വിവരമില്ല.റൂമില്‍ കുഴഞ്ഞ് വീണ ഉടനെ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്‍ഷൂറന്‍സില്ലാത്തതിനാല്‍ ഭീമമായ സംഖ്യയാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചെലവ് വരുന്നത്.

വിവരം അറിഞ്ഞ ഖത്വീഫിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി വെട്ടം, കമ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, റഈസ് കടവില്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും വാസുദേവനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

തുടര്‍ന്ന് റിയാദിലുള്ള അനുജന്‍ സുരേന്ദ്രനെ വരുത്തുകയും നാട്ടിലെ ഭാര്യയുമായും അടുത്ത ബന്ധുക്കളുമായും സംസാരിച്ച് ഇദ്ദേഹത്തിന്റെ ചികില്‍സ മുമ്പോട്ട് കൊണ്ട് പോകാന്‍ ശ്രമം തുടരുകയാണെങ്കിലും സ്ഥിതി ആശാവഹമല്ലന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംബസി ഇതിനായി സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എത്രയം വേഗം ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറെ കണ്ടെത്താനും സര്‍ക്കാര്‍ ആശുപത്രിയിലേക്ക മാറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഷാഫി വെട്ടം, ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു. ഇപ്പാഴും അബോധാവസ്ഥയില്‍ കഴിയുന്ന വാസുദേവന് ചിലപ്പോള്‍ തലച്ചോറില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് വന്‍ തുക ചെലവ് വരും.സാമ്പത്തികമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബമാണ് വാസുദേവന്റേത്. ഗിരിജയാണ് ഭാര്യ.അശ്വിന്‍, അശ്വനി എന്നിവര്‍ മക്കളാണ്. സഹായിക്കാന്‍ താല്പര്യമുള്ളവര്‍ 0567112719 നമ്പറില്‍ ഷാഫി വെട്ടവുമായി ബന്ധപ്പെടാം.

Next Story

RELATED STORIES

Share it