Latest News

കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീന്‍ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. യര്‍മൂഖില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ജമാലുദ്ദീന്‍. ഭാര്യ: ഷമീറ.

മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്: മൊയ്തീന്‍ കുഞ്ഞ്, മാതാവ്: ആയിഷമോള്‍.

Next Story

RELATED STORIES

Share it