- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുരുകന്‍ കാട്ടാക്കടയെ ആര്‍ മുരുകന്‍ നായരാക്കി പോസ്റ്റര്‍; വിവാദമായതോടെ തിരുത്തി മലയാളം മിഷന്‍
മലയാളം മിഷന്റെ പുതിയ മേധാവിയായി ചുമതലയേല്‍ക്കുന്ന കവിക്ക് ആശംസ അറിയിച്ച് തയ്യാറാക്കിയ പോസ്റ്ററില്‍ ജാതിപ്പേര് ചേര്‍ത്ത് ആര്‍ മുരുകന്‍ നായര്‍ എന്നാണ് നല്‍കിയത്

തിരുവനന്തപുരം: പുതിയ ഡയറക്ടര്‍ക്ക് ആശംസയറിച്ച് ഇറക്കിയ സമൂഹമാധ്യമ പോസ്റ്ററില്‍ പുലിവാല് പിടിച്ച് മലയാളം മിഷന്‍. കവി മുരുകന്‍ കാട്ടക്കടയാണ് മലയാളം മിഷന്റെ പുതിയ മേധാവി. കവിക്ക് ആശംസയറിയിച്ച് തയ്യാറാക്കിയ പോസ്റ്ററില്‍ ജാതിപ്പേര് ചേര്‍ത്ത് ആര്‍ മുരുകന്‍ നായര്‍ എന്നാണ് നല്‍കിയത്. ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് സ്വാഗതം എന്നെഴുതിയതിന് താഴെയായി ബ്രാക്കറ്റില്‍ ചെറിയ അക്ഷരത്തില്‍ മുരുകന്‍ കാട്ടക്കടയെന്ന് നല്‍കുകയായിരുന്നു.
'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം' എന്നായിരുന്നു പോസ്റ്റര്‍.

പ്രശസ്ത കവിയെ ജാതിപ്പേര് ചേര്‍ത്ത് പോസ്റ്ററുണ്ടാക്കി നടത്തിയ പ്രചാരണത്തിനെതിരെ ഇടത് സഹയാത്രികര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മുരുകന്‍ കാട്ടക്കടയെന്ന് തന്നെ എഴുതി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഔദ്യോഗിക രേഖയിലെ പേര് ചേര്‍ത്ത് സമൂഹ മാധ്യമ പോസ്റ്റര്‍ തയ്യാറാക്കുകയായിരുന്നുവെന്നാണ് മലയാളം മിഷന്റെ വിശദീകരണം.
മലയാളം മിഷന്റെ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് കവി ചുമതലയേറ്റെടുത്ത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















