Latest News

നവംബറിലെ ആദ്യ പ്രവൃത്തിദിനത്തില്‍ മലയാള ദിനാഘോഷവും ഏഴാം തിയ്യതിവരെ ഭരണഭാഷാ വാരാഘോഷവും

നവംബറിലെ ആദ്യ പ്രവൃത്തിദിനത്തില്‍ മലയാള ദിനാഘോഷവും ഏഴാം തിയ്യതിവരെ ഭരണഭാഷാ വാരാഘോഷവും
X

തിരുവനന്തപുരം: കേരളപ്പിറവിയുടെ 66ാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ മലയാള ദിനാഘോഷവും നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഓഫിസുകളില്‍ ഓഫിസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിച്ച് ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഭരണഭാഷാ വാരാഘോഷക്കാലത്ത് എല്ലാ ഓഫിസുകളിലും വിദ്യാലയങ്ങളിലും ഇതു സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വിവിധ വകുപ്പുകളിലും ഓഫിസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, ഭരണഭാഷാ പുരസ്‌കാരം ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം.

ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലിഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓരോ ദിവസവും ഓഫിസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Next Story

RELATED STORIES

Share it