Latest News

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു
X

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും ഇടിഞ്ഞുവീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമായി, പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ വയലില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. ഇത് ഭീഷണിയായി നിലനില്‍ക്കുകയാണ്.

വയലില്‍ ഉയര്‍ത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Next Story

RELATED STORIES

Share it