Latest News

മലബാര്‍ സമരം സ്വാതന്ത്ര്യ സമരം; ഡിവൈഎഫ്‌ഐ സ്വാഭിമാന്‍ യാത്ര നടത്തി

'മലബാര്‍ സമരം സ്വാതന്ത്ര്യ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്‌ക്വയറില്‍ നിന്നും ആരംഭിച്ച സ്വാഭിമാന്‍ യാത്ര ജില്ലാ സെക്രട്ടറി വി വസീഫിന് പതാക കൈമാറി ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

മലബാര്‍ സമരം സ്വാതന്ത്ര്യ സമരം; ഡിവൈഎഫ്‌ഐ സ്വാഭിമാന്‍ യാത്ര നടത്തി
X
കോഴിക്കോട്: മലബാര്‍ സമര പോരാളികളായ 387 പേരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ഐസിഎച്ച്.ആര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചു. 'മലബാര്‍ സമരം സ്വാതന്ത്ര്യ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്‌ക്വയറില്‍ നിന്നും ആരംഭിച്ച സ്വാഭിമാന്‍ യാത്ര ജില്ലാ സെക്രട്ടറി വി വസീഫിന് പതാക കൈമാറി ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷിമണ്ഡപത്തില്‍ ചേര്‍ന്ന സമാപനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, പിങ്കി പ്രമോദ്, ടി മുരളീധരന്‍, എം വി നീതു, ആര്‍ ഷാജി, എം പ്രശോഭ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it