- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സൗഹൃദവേദിയുടെ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു
കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ മലബാര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ അഞ്ചാമത് പ്രതിഭാ പുരസ്‌കാരമാണ് ഈ വര്‍ഷം നല്‍കിയത്.

പെരിന്തല്‍മണ്ണ: മലബാര്‍ സൗഹൃദവേദിയുടെ ഈ വര്‍ഷത്തെ പ്രതിഭാപുരസ്‌കാരം അഡ്വ. എംസി ആഷി, ഡോ. എ ഷാജി, കെ ആര്‍ രവി എന്നിവര്‍ക്ക് സമ്മാനിച്ചു. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ മലബാര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ അഞ്ചാമത് പ്രതിഭാ പുരസ്‌കാരമാണ് ഈ വര്‍ഷം നല്‍കിയത്. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് അഡ്വ. എം സി ആഷി, പൊതുജനാരോഗ്യ രംഗത്തെ പ്രശസ്ത ഡോക്ടര്‍ എ ഷാജി, സാമൂഹ്യ പ്രവര്‍ത്തകര്‍ കെ ആര്‍ രവി എന്നിവര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരങ്ങള്‍ നല്‍കിയത്. പെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാം കുഴി അലി എംഎല്‍എ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ സുധാകരന്‍, താഴെക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എകെ നാസര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി രമേശന്‍, അഡ്വക്കേറ്റ് സഫറുല്ല മഞ്ചേരി, കെപിസിസി അംഗം സി സേതുമാധവന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ കെ നാസര്‍, ബിജെപി സംസ്ഥാന കൗണ്‍സിലര്‍ എ ശിവദാസന്‍, സായി സ്‌നേഹതീരം പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, വ്യാപാരി സംഘടന പ്രതിനിധികളായ ചമയം ബാപ്പു, കെ സുബ്രഹ്മണ്യന്‍, അമൃതം ആയുര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ പി കൃഷ്ണദാസ്, പെരിന്തല്‍മണ്ണ പ്രസ് ഫോറം പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ മലബാര്‍ സൗഹൃദവേദി കണ്‍വീനര്‍ ബിജുമോന്‍ പന്തിരുകുലം, പ്രസിഡന്റ് പി ബി മനോജ് കുമാര്‍, സെക്രട്ടറിമാരായ സുഭാഷ് തോടയം,ദിനേശന്‍ നെല്ലായ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















