Latest News

മലബാര്‍ സമരാനുസ്മരണ യാത്ര: കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി

മലബാര്‍ സമരാനുസ്മരണ യാത്ര:  കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി
X

വടകര: മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തില്‍ മലബാര്‍ സമര അനുസ്മരണ സമിതി നടത്തുന്ന സമര അനുസ്മരണ യാത്ര കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ സ്വീകരണം നല്‍കി.

കുറ്റിയാടിയില്‍ നിന്ന് ആരംഭിച്ച ജാഥ നാദാപുരം, വില്യപ്പള്ളി, വടകര, പേരാമ്പ്ര, പയ്യോളി എന്നീ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.

വന്‍ ജനാവലിയുടെ പങ്കാളിത്തം പരിപാടി ശ്രദ്ധേയമായി. ഈ മാസം 1 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര വിവിധ ജില്ലകളിലൂടെ 25 ന് തിരുപനന്തപുരം സമാപിക്കും. അതിജീവന കലാ സംഘം അവതരിപ്പിച്ച ചോര പൂത്ത പടനിലങ്ങള്‍ എന്ന തെരുവുനാടകം അരങ്ങേറി. മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങളുമായുള്ള പുസ്തക വണ്ടി, സമരഅനുസ്മരണങ്ങള്‍ ഉണര്‍ത്തി ഗാനങ്ങളുമായി പാട്ടു വണ്ടിയും യാത്രയോടൊപ്പം അണിനിരന്നു. നൗഫല്‍ മഞ്ചേരിയും സംഘവും അനുസ്മരണ ഗാനങ്ങള്‍ ആലപിച്ചു. യു കെ അബ്ദുള്‍ സലാം, ടി മുഹമ്മദ് ഷഫീഖ്, മുനീര്‍ ചുങ്കപ്പാറ, ഹസനുല്‍ ബന്ന നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it