Latest News

മാള കമ്മ്യൂണിറ്റി ഔട്ട്‌റിച്ച് പരിപാടി: വനിതകള്‍ക്കായുള്ള പരിശീലനം നാളെ

മാള കമ്മ്യൂണിറ്റി ഔട്ട്‌റിച്ച് പരിപാടി: വനിതകള്‍ക്കായുള്ള പരിശീലനം നാളെ
X

മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഭാഗമായ ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജിന്റെ കമ്മ്യൂണിറ്റി ഔട്ട്‌റിച്ച് പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ സൗജന്യ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ(മെയ് 20) 10ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കും.

ക്യാമ്പില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വനിതകള്‍ക്ക് വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകള്‍, വൈദ്യുതാഘാതം ഏറ്റാല്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍, വൈദ്യുത ബില്‍ കണക്കാക്കുന്ന രീതികളും വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കേണ്ട മാര്‍ഗ്ഗങ്ങളും, വിവിധ ഗാര്‍ഹിക ഉപകരണങ്ങളുടെ പരിപാലനം എന്നിവയാണ് പരിശീലിപ്പിക്കുക.

പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരുടെ നേതൃത്വത്തില്‍ കോളേജിലെ വിവിധ ലബോറട്ടറികളില്‍ വച്ചാണ് പരിശീലനം നല്‍കുക. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ 30 വനിതകള്‍ക്കും മറ്റ് ഗ്രാമപഞ്ചായത്തുകളിലെ ഏതാനും വനിതകള്‍ക്കുമാണ് പരിശീലനം നല്‍കുക. വീടുകളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും പരിശീലനം സംഘടിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍, ജോ ജോസഫ്, എം എ രവീന്ദ്രന്‍, കെ ജെ ജോസ് തുടങ്ങിയവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it