Latest News

ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച വേലക്കാരിയും സുഹൃത്തും അറസ്റ്റില്‍

ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച വേലക്കാരിയും സുഹൃത്തും അറസ്റ്റില്‍
X

കൊച്ചി: ആലുവയില്‍ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച വേലക്കാരിയും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി, കരുണാപുരം, ബാലഗ്രാമം ബ്ലോക്ക് നമ്പര്‍ 980ല്‍ താമസിക്കുന്ന വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി, രാമക്കല്‍മേട് ജെയ്‌സണ്‍ മോന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും 12 പവനോളം സ്വര്‍ണം മോഷ്ടിച്ച് വില്‍പന നടത്തി പുതിയ സ്വര്‍ണം വാങ്ങിയതിന് ശേഷം വിവിധ സ്ഥലങ്ങളില്‍ പണയം വെച്ചിരിക്കുകയായിരുന്നു.

പ്രതികളെ കണ്ടുപിടിക്കാന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരിന്നു.

ഡിവൈഎസ്പി ജി വേണു ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ്‌കുമാര്‍ എസ് ഐ മാരായ വിനോദ് ആര്‍, ജെര്‍ട്ടീന ഫ്രാന്‍സിസ്, ഷാജു.ടി.വി, എസ് സി പി ഒ മാരായ ഷാഹി, മീരാന്‍, നിയാസ്, സാലിമോള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it