Latest News

വടകര ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

വടകര ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു
X

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു പുഷ്പവല്ലി.

വെള്ളിയാഴ്ച രാവിലെ 10.45-നാണ് അപകടം. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം കണ്ണൂരിലേക്ക് പോകാനായി വടകര ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയതോടെ പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചു. ഇതോടെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റി പുഷ്പവല്ലിയെ പുറത്തെടുത്ത് വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടു.

Next Story

RELATED STORIES

Share it