Latest News

'ജയ് ജയ് മഹാരാഷ്ട്ര മാജ'; മഹാരാഷ്ട്രയ്ക്കും ഇനി ഔദ്യോഗിക ഗാനം

ജയ് ജയ് മഹാരാഷ്ട്ര മാജ; മഹാരാഷ്ട്രയ്ക്കും ഇനി ഔദ്യോഗിക ഗാനം
X

മുംബൈ: 'ജയ് ജയ് മഹാരാഷ്ട്ര മാജ' എന്ന ഗാനം മഹാരാഷ്ട്രയുടെ ഔദ്യോഗിക ഗാനമാക്കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മറാത്തി ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 19ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടികളിലെല്ലാം ഈ ഗാനം ആലപിക്കും. രാജാ ബാദേ എഴുതി ശ്രീനിവാസ് ഖാലെ സംഗീത സംവിധാനം ചെയ്ത ഗാനമാണ് 'ജയ് ജയ് മഹാരാഷ്ട്ര മാജ'. സംസ്ഥാനം നിലവില്‍ വന്ന 1960 മെയ് ഒന്നിന് ഷഹീര്‍ സാബ്ലെ ആണ് ഗാനം ആദ്യമായി ആലപിച്ചത്. ആന്ധ്രാപ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മണിപൂര്‍, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ സംസ്ഥാന ഗാനമുള്ളത്.

Next Story

RELATED STORIES

Share it