Latest News

മഹാരാഷ്ട്ര: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട

മഹാരാഷ്ട്ര: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്   സംസ്ഥാന അതിര്‍ത്തി കടക്കാന്‍  ആര്‍ടിപിസിആര്‍  പരിശോധന വേണ്ട
X

മുംബൈ: അതിര്‍ത്തി കടക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇന്നുമുതല്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ആഭ്യന്തര, അന്തര്‍ദേശീയ യാത്രികര്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

ദുരന്ത നിവാരണ മാനേജ്‌മെന്റ് ആക്റ്റ് അനുസരിച്ച് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് പതിനഞ്ച് ദിവസത്തിനുശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ.

കൊവിന്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി വര്‍ധിപ്പിച്ചു.

സംസ്ഥാനത്തെ 92 ശതമാനം കൊവിഡ് കേസുകളും പത്ത് ജില്ലകളില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പ് പറഞ്ഞു.

Next Story

RELATED STORIES

Share it