Latest News

മുസ്‌ലിംകള്‍ക്കെതിരേ 'ലാന്‍ഡ് ജിഹാദ്' ആരോപിച്ച് ഹിന്ദു മഹാപഞ്ചായത്ത്

ഉത്തരകാശിയുടെ മത സ്വഭാവം നിലനിര്‍ത്താന്‍ മുട്ടയും മാംസവും മദ്യവും നിരോധിക്കണമെന്ന് ഗംഗോത്രി എംഎല്‍എയായ സുരേഷ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു.

മുസ്‌ലിംകള്‍ക്കെതിരേ ലാന്‍ഡ് ജിഹാദ് ആരോപിച്ച് ഹിന്ദു മഹാപഞ്ചായത്ത്
X

ഉത്തരകാശി: ഉത്തരകാശിയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം പള്ളി പൊളിക്കണമെന്ന്് ആവശ്യപ്പെടുന്ന ഹിന്ദു മഹാപഞ്ചായത്ത് സമാപിച്ചു. പള്ളിക്കെതിരേ ജില്ലാ തല പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചാണ് പഞ്ചായത്ത് സമാപിച്ചത്. 'ലവ് ജിഹാദിനും ലാന്‍ഡ് ജിഹാദിനുമെതിരേ' ഹിന്ദുക്കള്‍ ഐക്യപ്പെടണമെന്ന് യോഗത്തില്‍ പ്രസംഗിച്ചവര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി ഊര്‍ജം ഉള്‍ക്കൊള്ളണമെന്ന് മഹാപഞ്ചായത്തില്‍ പങ്കെടുത്ത തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ടി രാജ സിങ് പറഞ്ഞു. 'ലാന്‍ഡ് ജിഹാദിനെ' നേരിടാന്‍ യോഗി ചെയ്യുന്നത് പോലെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. ഉത്തരകാശിയില്‍ അടുത്തമാസം മറ്റൊരു മഹാപഞ്ചായത്ത് കൂടി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അനുജ് വാലിയ പറഞ്ഞു. ഉത്തരകാശിയുടെ മത സ്വഭാവം നിലനിര്‍ത്താന്‍ മുട്ടയും മാംസവും മദ്യവും നിരോധിക്കണമെന്ന് ഗംഗോത്രി എംഎല്‍എയായ സുരേഷ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it