Latest News

നടന്‍ വിജയ്യുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

നടന്‍ വിജയ്യുടെ സിനിമ ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്
X

ചെന്നൈ: നടന്‍ വിജയ്യുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ വ്യക്തമാക്കി.എന്നാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനുളള വിധിയ്‌ക്കെതിരേ സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കും.അപ്പീല്‍ നല്‍കിയാല്‍ ജനനായകന്‍ റീലീസ് ഇനിയും വൈകും.

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടഞ്ഞ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തീരുമാനത്തിനെതിരേ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജിയില്‍ വിധി പറയുന്നത് കോടതി ജനുവരി 9-ലേക്ക് മാറ്റിയതാണ് റിലീസ് വൈകാന്‍ കാരണമായത്.

Next Story

RELATED STORIES

Share it