മദ്യക്കുപ്പിക്ക് പ്രദേശത്തിന്റെ പേരിടുന്നത് ജനങ്ങളോടുള്ള സർക്കാരിന്റെ ധിക്കാരം

പരപ്പനങ്ങാടി: മലബാർ ബ്രാണ്ടി എന്ന പേരിൽ വിദേശ മദ്യം പുറത്തിറക്കി ലാഭം കൊയ്യാനുള്ള സർക്കാറിന്റെയും ബീവറേജ് കോർപ്പറേഷന്റെയും നടപടി മലബാറിലെ ജനങ്ങളോടുള്ള ധിക്കാരമാണെന്ന് കേരള മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗം മദ്യനിരോധന സമിതി വനിതാ വിങ് ജില്ലാ പ്രസിഡന്റ് കെ പി രാധ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. വിജയൻ അധ്യക്ഷനായി. മെമ്പർഷിപ്പ് കാംപയിൻ സജീവമാക്കാനും സമിതിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കാനും തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസർ അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ അബ്ദുറഷീദ് കണ്ടനകം, മുസ്തഫ കുഴിപ്പുറം, എൻ.പി വസുമതി ടീച്ചർ, പ്രേമ തോട്ടത്തിൽ, വി.സി മുഹമ്മദ്‌കോയ തങ്ങൾ, സൽമ പള്ളിയാളി, ആരിഫ മമ്പുറം, പി ഷീബ പ്രസംഗിച്ചു.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMT