വധഗൂഢാലോചന നടത്തിയെന്ന് ആരും വിശ്വസിക്കില്ല,ഗവര്‍ണര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു: എം വി ഗോവിന്ദന്‍
BY SNSH17 Sep 2022 6:30 AM GMT

X
SNSH17 Sep 2022 6:30 AM GMT
കണ്ണൂര്‍:ഗവര്‍ണര്‍ക്കെതിരേ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുളളവര്‍ വധഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആരും വിശ്വസിക്കില്ലെന്നും ഉണ്ടായത് പൊടുന്നെനെയുണ്ടായ പ്രതിഷേധമായിരുന്നുവെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍.ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്നും ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണെന്ന വസ്തുത ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഗവര്‍ണറുടെ പദവിക്ക് യോജിക്കാത്ത കാര്യങ്ങളാണ് അദേഹം ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാരിനെതിരായി വ്യാപക പ്രചാരവേലകളാണ് ഗവര്‍ണര്‍ തെറ്റായ രീതിയില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT