Latest News

ആഢംബരക്കപ്പലിലെ ലഹരിക്കേസ്: അര്‍ബാസ് മര്‍ച്ചന്റ് ജയില്‍ മോചിതനായി

ആഢംബരക്കപ്പലിലെ ലഹരിക്കേസ്: അര്‍ബാസ് മര്‍ച്ചന്റ് ജയില്‍ മോചിതനായി
X

മുംബൈ: മുംബൈ-ഗോവ അഢംബരക്കപ്പലിലെ ലഹരി ഉപയോഗത്തിന് ജയിലിലായ അര്‍ബാസ് മര്‍ച്ചന്റ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിതായി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടൊപ്പമാണ് അര്‍ബാസ് ജയിലിലായത്.

തന്റെ മകന്‍ ജയില്‍ മോചിതനായതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും പ്രാര്‍ത്ഥനകള്‍ ഫലിച്ചെന്നും എല്ലാ ജാമ്യവ്യവസ്ഥകളും പാലിക്കുമെന്നും അര്‍ബാസ് മര്‍ച്ചന്റിന്റെ പിതാവ് അസ് ലം മര്‍ച്ചന്റ് പറഞ്ഞു.

ആഢംബരക്കപ്പല്‍ ലഹരി ഉപയോഗത്തില്‍ ആര്യന്‍ ഖാനും അര്‍ബാസിനും മുന്‍മും ധമേച്ചയ്ക്കുമാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

എല്ലാ വെള്ളിയാഴ്ച പകല്‍ 11നും 12ഉം ഇടയില്‍ ആര്യന്‍ ഖാനും അര്‍ബാസും മുന്‍മും ധമേച്ചയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ ഒപ്പിടണം.

Next Story

RELATED STORIES

Share it