Latest News

ലുലുമാളിലെ ശുചീകരണ തൊഴിലാളി ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍

ലുലുമാളിലെ ശുചീകരണ തൊഴിലാളി ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍
X

ലഖ്‌നോ: ലുലുമാള്‍ ജീവനക്കാരനെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലഖ്‌നോയിലെ ലുലുമാളിലെ ശുചീകരണത്തൊഴിലാളിയായ അരുണ്‍ റാവത്താണ് മരിച്ചത്. റാവത്തിനെ കാണാന്‍ ചില സൃഹൃത്തുക്കള്‍ വന്നിരുന്നതായും മദ്യപാനത്തിനുശേഷം നടന്ന തര്‍ക്കത്തിനൊടുക്കമാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. എന്നാല്‍ യഥാര്‍ഥകാരണം എന്താണെന്നു വ്യക്തമല്ല.

സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട കുടുംബാഗങ്ങള്‍ വിജയ്‌നഗറിലെ റോഡില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തി. പോലിസ് അനുനയിപ്പിച്ചതിനുശേഷമാണ് ബന്ധുക്കള്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിട്ടുകൊടുത്തത്. സംഭവത്തില്‍ പ്രതികള്‍ പിടിയിലായെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it