Latest News

പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തു

പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തു
X

ന്യഡല്‍ഹി: ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥാനമേറ്റു. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറല്‍ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേല്‍ക്കുന്നത്. സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇന്‍ഫന്‍ട്രി ഡയറക്ടര്‍ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം നോര്‍ത്തേണ്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചു. 2024 മെയ് 31ന് നിലവിലെ കരസേനാ മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്പോള്‍ ദ്വിവേദിയെയായിരിക്കും അടുത്ത കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിക്കുക.

Next Story

RELATED STORIES

Share it