Latest News

'ലവ് ജിഹാദ് , 'ബഹുഭാര്യത്വം'; ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ലവ് ജിഹാദ് , ബഹുഭാര്യത്വം; ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
X

നാഗോണ്‍: 'ലവ് ജിഹാദ് ',' ബഹുഭാര്യത്വം' തുടങ്ങിയ വിഷയങ്ങളിലടക്കം നിരവധി ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസം നിയമസഭയുടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ബില്ലുകള്‍ അവതരിപ്പിക്കുക.

അതേസമയം, ബില്ലുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഹിമന്ത ബിശ്വ ശര്‍മ്മ പങ്കുവച്ചില്ല. കരട് ബില്ലുകള്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞാല്‍ വിശദാംശങ്ങള്‍ പങ്കുവെക്കുമെന്നായിരുന്നു പ്രതികരണം.

'ഈ വര്‍ഷം, 'ലവ് ജിഹാദ്, ബഹുഭാര്യത്വം', സംസ്ഥാനത്തെ വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ചരിത്രപരമായ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഈ നിര്‍ദേശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യും, ബില്ലുകള്‍ പാസായിക്കഴിഞ്ഞാല്‍ അതനുസരിച്ച് ഞങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും,'ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഹിന്ദുക്കളും മുസ് ലിംകളും തമ്മിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥ കുറയുന്നതിനാല്‍ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമല്ലെന്ന് ആഗസ്റ്റില്‍ ശര്‍മ്മ പറഞ്ഞിരുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ബഹുഭാര്യത്വത്തിന് അസം ഇതിനകം തന്നെ ഭരണപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ ഔദ്യോഗിക അനുമതിയില്ലാതെ രണ്ടാമതും വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ വര്‍ഷം ശര്‍മ്മ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it