എബിജി ഷിപ്യാര്‍ഡ് കമ്പനി മേധാവികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ്

ന്യൂഡല്‍ഹി; രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ എബിജി ഷിപ്യാര്‍ഡിന്റെ മേധാവികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിമാനത്താവളം വഴിയോ മറ്റ് അതിര്‍ത്തിവഴിയോ എബിജി കമ്പനി ഉടമകളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുന്നവരാണ് ഇവരെന്നുമാണ് നോട്ടിസില്‍ വ്യക്തമാക്കുന്നത്.
കമ്പനി ഡയറക്ടര്‍മാരായ ഋഷി അഗര്‍വാള്‍, സന്താനം മൂര്‍ത്തി, അശ്വിനി കുമാര്‍ എന്നിവരാണ് നിയമനടപടി നേരിടുന്നത്. 22,842 കോടി രൂപ വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണ് ഇത്.
എസ്ബിഐ അടക്കം 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയത്. സിബിഐയാണ് ഇവര്‍ക്കെതിരേയുളള കേസില്‍ അന്വേഷണം നടത്തുന്നത്.
എബിജി ഷിപ്യാര്‍ഡ് അവരുടെ 98 സബ്‌സിഡിയറികളിലേക്ക് വായ്പ വാങ്ങിയ പണം തിരിച്ചുവിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയത്.
എബിജി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് എബിജി ഷിപ്യാര്‍ഡ്. കപ്പല്‍ നിര്‍മാണവും കപ്പല്‍ റിയറിങ് ജോലികളും ചെയ്യുന്ന ഈ കമ്പനി ഗുജറാത്തിലെ സൂററ്റിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇതോടെ നിറവ് മോദി, മുഹുല്‍ ചോക്‌സി, വിജയ് മല്യ എന്നിവര്‍ക്കൊപ്പം പുതിയൊരു പേരായി മാറുകയാണ് ഋഷി അഗര്‍വാള്‍.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT