Latest News

ഭരണഘടനാ ഭേദഗതിക്ക് ലോക്‌സഭയുടെ അനുമതി; സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് തയ്യാറാക്കാം

ഭരണഘടനാ ഭേദഗതിക്ക് ലോക്‌സഭയുടെ അനുമതി; സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് തയ്യാറാക്കാം
X

ന്യൂഡല്‍ഹി: സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ പട്ടിക തയ്യാറാക്കാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്ക് കൈമാറാനുള്ള ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസ്സാക്കി. ഭരണഘടനാ ഭേദഗതി(147) ബില്ല്, 2021 ആണ് ഇന്് ലോക്‌സഭ പാസ്സാക്കിയത്. സഭയില്‍ ഹാജരുണ്ടായിരുന്ന 385 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു. ആരും എതിര്‍ത്തില്ല.

പെഗസസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് വിവാദം കത്തുനില്‍ക്കുന്ന സാഹചര്യത്തിലും ഈ ബില്ല് പാസ്സാക്കുന്നതില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

സാമൂഹ്യസുക്ഷാ വകുപ്പ് മന്ത്രി വിരേന്ദ്ര കുമാറാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ല് പാസ്സായതോടെ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സ്വന്തം പിന്നാക്ക പട്ടിക തയ്യാറാക്കി സൂക്ഷിക്കാം.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വോട്ടിങ് സ്ലിപ്പ് വഴിയാണ് വോട്ടിങ് നടത്തിയത്. ഓട്ടോമാറ്റിങ് വോട്ട് റെക്കോര്‍ഡര്‍ ഉപയോഗിച്ചില്ല.

വോട്ടിങ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതും തിരിച്ചെടുക്കലും കൂടുതല്‍ സമയം എടുത്തതിനാല്‍ ബില്ല് പാസ്സാക്കുന്ന നടപടിക്ക് കൂടുതല്‍ സമയമെടുത്തു. സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്ക് കൊണ്ടുപോകണമെന്ന് ബില്ലിനെ അനുകൂലിച്ച് സംസാരിച്ച പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സഭയില്‍ ഹാജരായിരുന്നവരുടെ ഭൂരിഭാഗവും ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടുപേരും അനുകൂലിച്ചതോടെയാണ് ഭരണഘടനാഭേദഗതിക്ക് അംഗീകാരമായത്.

പിന്നാക്ക കമ്മീഷന് ഭരമഘടനാ പദവി നല്‍കുന്നതിനുള്ള ഭേദഗതി ബില്ല് 2018 ആഗസ്്തില്‍ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു.

ബില്ലുകളിലുള്ള ചര്‍ച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് തുടങ്ങിവച്ചത്. യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2018ല്‍ 102ാം ഭേദഗതി ബില്ലിനോട് സഹകരിച്ചിരുന്നെങ്കില്‍ ഈ ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാക്കക്കാരുടെ ഉന്നമനത്തിനുവേണ്ടി പാര്‍ട്ടി എന്നും മുന്നിലുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it