Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ മലപ്പുറം ജില്ലയില്‍ കനത്ത പോളിങ്

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ മലപ്പുറം ജില്ലയില്‍ കനത്ത പോളിങ്
X

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യത്തെ ഒരു മണിക്കൂറിനുളളില്‍ 5 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പി.ആര്‍.ഒ. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൊന്നാനി 4.99, തിരൂര്‍ 6.61, പെരിന്തല്‍മണ്ണ 7.05, മലപ്പുറം 6.55, മഞ്ചേരി 7.74, കോട്ടയ്ക്കല്‍ 6.34, നിലമ്പൂര്‍ 6.74, താനൂര്‍ 5.58, പരപ്പനങ്ങാടി 6.52, വളാഞ്ചേരി 7.37, തിരൂരങ്ങാടി 6.58, കൊണ്ടോട്ടി 6.26 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

ഇന്ന് മലപ്പുറം അടക്കം നാല് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് എന്നിവയാണ് മറ്റ് ജില്ലകള്‍.

Next Story

RELATED STORIES

Share it