Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചോര്‍ച്ച ഗുരുതരമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചോര്‍ച്ച ഗുരുതരമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലയിലെ വോട്ടുചോര്‍ച്ച ഗുരുതരമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കും പോകുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സമിതി വിലയിരുത്തി. പരാജയം അടുത്ത രാഷ്ട്രീയകാര്യസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന് ഏറ്റ പരാജയം അംഗീകരിക്കാതെ നേതൃത്വം പരസ്പരം പുകഴ്ത്തുകയാണെന്ന് അഭിപ്രായപ്പെട്ട് നിരവധി മുന്‍നിര നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ആറുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യോഗം ചേരാമെന്നായിരുന്നു വി.ഡി സതീശന്റെ പരിഹാസം.

Next Story

RELATED STORIES

Share it