Latest News

ഇടിമിന്നലേറ്റ് പെരിന്തല്‍മണ്ണയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു

ഇടിമിന്നലേറ്റ് പെരിന്തല്‍മണ്ണയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു
X

പെരിന്തല്‍മണ്ണ: ഇടിമിന്നല്ലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. പട്ടിക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മാധ്യമ പ്രവര്‍ത്തകനായ പുളക്കല്‍ നഹാസ് എം നിസ്താറിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്നലെ വൈകീട്ട് ഉണ്ടായ ഇടിമിന്നലിലാണ് വീടിന്റെ മുന്‍വശത്തെ ചുമരും സിറ്റൗട്ടിലെ കോണ്‍ഗ്രീറ്റ് ഇരിപ്പിട ഭാഗങ്ങളും പൊട്ടി തകര്‍ന്നത്. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിന്റെ ഗ്ലാസും പൊട്ടിച്ചിതറി. ചുമരില്‍ നിന്ന് സിമന്റ് പൊട്ടി നാല് ഭാഗത്തേക്കും തെറിക്കുകയായിരുന്നു.

ഈ സമയം വീട്ടുകാര്‍ അകത്തുണ്ടായിരുന്നു. മിന്നലില്‍ പുക ഉയര്‍ന്നെങ്കിലും തീ പടരാതിരുന്നതുകൊണ്ട് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

Next Story

RELATED STORIES

Share it