Latest News

ഇടുക്കിയില്‍ അനര്‍ഹരായ 150 പേര്‍ ലൈഫ് മിഷന്‍ വീടുകള്‍ തട്ടിയെടുത്തെന്ന് വിജിലന്‍സ്

ഇടുക്കിയില്‍ അനര്‍ഹരായ 150 പേര്‍ ലൈഫ് മിഷന്‍ വീടുകള്‍ തട്ടിയെടുത്തെന്ന് വിജിലന്‍സ്
X

ഇടുക്കി:ഉപ്പുതറ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് വിജിലന്‍സ്. അനര്‍ഹരായ 150 പേര്‍ പദ്ധതിയുടെ കീഴിലുള്ള വീടുകള്‍ തട്ടിയെടുത്തെന്ന് വിജിലന്‍സ് കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പ്. 27 പേര്‍ സര്‍ക്കാരില്‍ നിന്ന് ഏകദേശം 1.14 കോടി രൂപ തട്ടിയെന്നും വിജിലന്‍സ് വിലയിരുത്തുന്നു. സിപിഎം നേതാവും കോണ്‍ഗ്രസ് നേതാവും ഇതിലുണ്ട്. പഴയ വീട് പെയിന്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. 2022ലെ പ്രാഥമിക അന്വേഷണത്തില്‍ കുറ്റം ചെയ്ത 27 പേരെ കണ്ടെത്തിയിരുന്നു. സര്‍ക്കാരിന് നഷ്ടമായ 1.14 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് നോട്ടീസ് അയച്ചിരുന്നു.

Next Story

RELATED STORIES

Share it