Latest News

അന്യായ അറസ്റ്റുകള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു

മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേരാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച എല്‍ ദത്തുവിന് കത്തയച്ചത്.

അന്യായ അറസ്റ്റുകള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ പിന്തുണയ്ക്കുകയും അതില്‍ പങ്കാളികളാവുകയും ചെയ്ത വനിതകളെ വേട്ടയാടുന്ന ഭരണകൂട ഭീകരതക്കെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു. വിവിധ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേരാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച എല്‍ ദത്തുവിന് കത്തയച്ചത്.


മനുഷ്യാവകാശ പ്രവര്‍ത്തകരായ സഫൂറ സര്‍ഗാര്‍, ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ഗള്‍ഫിഷ ഫാത്തിമ, ഇസ്രത്ത് ജഹാന്‍ എന്നിവരെ സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ഇത്തരം അറസ്റ്റിനുള്ള അവസരമായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും കത്തില്‍ പറയുന്നു.


സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഏറ്റവും പുതിയ തലമുറയെ പ്രതിനീധീകരിക്കുന്ന യുവതികളെയാണ് അന്യായമായി അറസ്റ്റു ചെയ്തത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും അവകാശവും ഉപയോഗിച്ചാണ് ഇവര്‍ സിഐഎ, എന്‍ആര്‍സി വിരുദ്ധ സമരം നടത്തിയത്. ഭരണഘടന അനുവദിച്ച പ്രതിഷേധത്തിന് അവകാശമുള്ള പൗരന്‍മാരാണ് അവരും. ഈ യുവതികളുടെ അറസ്റ്റ് തികച്ചും അന്യായവും നീതീകരിക്കാനാവാത്തതുമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനു നല്‍കിയ കത്തില്‍ പറയുന്നുണ്ട്.




Next Story

RELATED STORIES

Share it