കത്ത് വിവാദം; പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഈ മാസം 19നാണ് യോഗം ചേരുക. ഈ മാസം 22ന് കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു. ഇതിന് രണ്ടുദിവസം മുമ്പ് യോഗം വിളിക്കാന്‍ മേയര്‍ തീരുമാനിക്കുകയായിരുന്നു. മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നിലും സെക്രട്ടേറിയറ്റിലും പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.
അതേസമയം, കത്ത് വിവാദത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പറേഷന്‍ സെക്രട്ടറിക്കും നോട്ടീസയച്ചു. ഈ മാസം 20ന് മുമ്പ് രേഖാമൂലം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാവാനും ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കോര്‍പറേഷനില്‍ ഇന്നും ബിജെപി സമരം ചെയ്യുകയാണ്. ജനസേവാ കേന്ദ്രത്തില്‍ ജീവനക്കാരില്ലെന്നും രാജ്ഭവന്‍ മാര്‍ച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് സമരം.
RELATED STORIES
ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMTക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ്;...
16 Jun 2022 6:55 AM GMTപെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
24 May 2022 6:12 AM GMTലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTപോക്സോ കേസില്‍ അധ്യാപകന് വീണ്ടും അറസ്റ്റില്‍
26 Nov 2021 3:59 AM GMT