വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ശ്രമം തുടരുന്നു
BY NSH7 Oct 2022 4:43 AM GMT

X
NSH7 Oct 2022 4:43 AM GMT
കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി അകപ്പെട്ടത്. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നലെ രാത്രിയോടെ പുലി കിണറ്റില്‍ വീണതാവാമെന്നാണ് നിഗമനം.
രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെത്തുടര്‍ന്ന് കിണറ്റില്‍ വന്നുനോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചുമുറിച്ച് കളഞ്ഞു. പുലിയെ കണ്ടതോടെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഉരുള്‍പൊട്ടല്‍: റോഡുകള്‍ മുങ്ങി; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
14 Oct 2018 3:19 AM GMTസ്പിരിറ്റ്വേട്ട: എക്സൈസ് ഗാര്‍ഡിനായി തിരച്ചില്‍ ഊര്‍ജിതം
14 Oct 2018 3:18 AM GMTസ്കൂള്‍ പരിസരത്തു നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍
5 Oct 2018 4:36 PM GMTപ്രസാദ് വധത്തിനു പിന്നില്‍ പരാതിപ്പെട്ടതിലെ വൈരാഗ്യം
2 Oct 2018 2:57 AM GMT'കനിവോടെ പത്തനംതിട്ട' നാടകയാത്ര ഇന്ന്
2 Oct 2018 2:57 AM GMTപരിസര ശുചിത്വം: ബക്കറ്റ് ചലഞ്ചുമായി കുരുന്നുകള്‍
2 Oct 2018 2:57 AM GMT