Latest News

നിര്‍മാണ മേഖലയിലെ വിലക്കയറ്റം തടയണമെന്ന് ലെന്‍സ്‌ഫെഡ്

നിര്‍മാണ മേഖലയിലെ വിലക്കയറ്റം തടയണമെന്ന് ലെന്‍സ്‌ഫെഡ്
X

അരീക്കോട്: നിര്‍മാണ മേഖലയിലെ അവശ്യവസ്തുക്കളായ കമ്പി, സിമന്റ് തുടങ്ങിയവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) അരീക്കോട് ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നമ്മുടെ രാജ്യത്ത് കൃത്രിമ ക്ഷാമമുണ്ടാക്കുന്ന സ്റ്റീല്‍ വ്യവസായികളുടെ കയറ്റുമതി അവസാനിപ്പിച്ച് രാജ്യത്തെ ആഭ്യന്തര വിപണിയില്‍ കമ്പിയുടെ ലഭ്യത ന്യായമായ വിലക്ക് ലഭ്യമാക്കണമെന്ന് ലെന്‍സ്‌ഫെഡ് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം എം.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.അര്‍ഷിദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടരി ശിഹാബുദ്ദീന്‍ വാഴക്കാട്, അസ്ഗര്‍ മാട്ടുമ്മല്‍കണ്ടി, ഷാജിമോന്‍ ബി.പി., കെ.ശറഫുദ്ദീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it