- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയ്യിത്ത് പരിപാലനം: പരപ്പനങ്ങാടിയിലെ ലീഗ് നേതാക്കള്‍ക്കെതിരേ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം

പരപ്പനങ്ങാടി: കൊവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്ത പോലിസ് നടപടിക്കെതിരേ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം. കൊവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിച്ചുവെന്നാരോപിച്ച് പരപ്പനങ്ങാടിയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.നിസാര്‍ അഹമ്മദ്, എന്‍.കെ ജാഫറലി, അബ്ദുല്‍ അസീസ് കൂളത്ത്, ട്രോമോ കെയര്‍ താലൂക്ക് സെക്രട്ടറി ടി.മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്. കൊവിഡ് വ്യാപനത്തിന് അവസരമൊരുക്കി എന്നായിരുന്നു ആരോപണം.
പരപ്പനങ്ങാടിയിലെ യുവജനസംഘടനയുടെ പ്രവര്‍ത്തകനാണ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പരാതി നല്‍കിയത്.
പോലിസ് നടപടി ഏകപക്ഷീയമാണെന്ന് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ആരോപിച്ചു. നടപടിക്കെതിരേ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ് ലിം ലീഗ് കമ്മിറ്റി വീടുകളില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധപരിപാടി മണ്ഡലം പ്രസിഡന്റ് പി.എസ്.എഛ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ പ്രസംഗിച്ചു. സി.അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും സൈതലവി കടവത്ത് നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















