Latest News

മന്ത്രി വീണാ ജോര്‍ജ്ജിനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു; മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം

നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകളെ ജനം വിശ്വാസത്തിലെടുക്കരുതെന്നും സിപിഎം

മന്ത്രി വീണാ ജോര്‍ജ്ജിനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു; മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം
X

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരേ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരേ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണ് ഈ വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം പറയുന്നു.

ആരോഗ്യവകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും സിപിഎം അറിയിച്ചു.

മന്ത്രി ഫോണെടുക്കുന്നില്ലെന്ന പരാതി പാര്‍ട്ടി ഘടകങ്ങളില്‍ ഉയര്‍ന്നെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ ഫോണ്‍ എടുക്കാറില്ല. പാര്‍ട്ടി നേതാക്കളെ പ്രധാനപരിപാടികളില്‍ പോലും അറിയിക്കാറില്ല. നഗരത്തില്‍ നടക്കുന്ന പരിപാടികളില്‍ നഗരസഭ ചെയര്‍മാനെ പോലും അവഗണിക്കുന്നു എന്നിങ്ങനെയായിരുന്നു മാധ്യമവാര്‍ത്തകള്‍.

Next Story

RELATED STORIES

Share it