- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വമ്പിച്ച മുന്നേറ്റം; ജനാധിപത്യത്തിന്റെ വിജയമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.
തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ- സാമൂഹിക ചലനങ്ങളെ തൊട്ടറിഞ്ഞ്, വിശകലനം ചെയ്ത്, സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ഒരു ജനത പ്രാപ്തരാകുമ്പോഴാണ് അവിടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നത്. കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത. അതിലുപരി കേരളമെന്നും സഹവര്‍ത്തിത്വത്തിന്റെ നാടാണ്. അവിടെ വര്‍ഗീയതയ്ക്ക് വളരാന്‍ ഇടം കിട്ടില്ല. വരട്ടു പാരമ്പര്യവാദങ്ങളേക്കാള്‍ പുരോഗമനാശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണിത്. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നു സ്പീക്കര്‍ പറഞ്ഞു.
വാക്കു മാറാത്ത ഉത്തരവാദിത്ത ബോധത്തിന്റെയും ജനകീയ പദ്ധതികളുടേയും വികസന മുന്നേറ്റങ്ങളുടേയും തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഈ വിജയമെന്നും ആത്യന്തികമായ ജയം സത്യത്തിനാണ് എന്നതിനുള്ള തെളിവാണ് ഈ വിജയവും തെരഞ്ഞെടുപ്പിനു ശേഷം വന്ന കുഴല്‍ പണ തട്ടിപ്പിന്റെ വാര്‍ത്തയുമടക്കമുള്ളവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
സ്വതന്ത്രമായി ചിന്തിച്ച്, സത്യത്തിനൊപ്പം നിന്ന കേരളീയ ജനയുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് സ്പീക്കര്‍ അഭിവാദ്യം നേര്‍ന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















