Latest News

ലെബനാന്‍: ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രത്തില്‍ പൊട്ടിത്തെറി

സ്‌ഫോടന പ്രദേശത്തിന് ചുറ്റും ഹിസ്ബുല്ല അംഗങ്ങള്‍ സുരക്ഷ ഏര്‍പ്പെടുത്തി.

ലെബനാന്‍: ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രത്തില്‍ പൊട്ടിത്തെറി
X

ഐന്‍ ക്വാന: തെക്കന്‍ ലെബനാനില്‍ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രത്തില്‍ പൊട്ടിത്തെറി. തലസ്ഥാനമായ ബെയ്‌റൂത്തിന് 50 കിലോമീറ്റര്‍ തെക്കുള്ള ഗ്രാമമായ ഐന്‍ ക്വാനയിലെ ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. ആയുധ കേന്ദ്രത്തിലെ 'സാങ്കേതിക പിശകാണ്' സ്‌ഫോടനത്തിന് കാരണമെന്ന് ഹിസ്ബുല്ലയുടെ മാധ്യമ ഓഫീസ് അല്‍ ജസീറയോട് പറഞ്ഞു. അപകടത്തില്‍ ആരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

സ്‌ഫോടന പ്രദേശത്തിന് ചുറ്റും ഹിസ്ബുല്ല അംഗങ്ങള്‍ സുരക്ഷ ഏര്‍പ്പെടുത്തി. ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ ശക്തമായ സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കകമാണ് ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രത്തിലും പൊട്ടിത്തെറിയുണ്ടായത്.




Next Story

RELATED STORIES

Share it