ലീഗ് തിരഞ്ഞെടുപ്പ് നിയമ വിരുദ്ധവും കോടതിയലക്ഷ്യവും; കോടതിയെ സമീപിക്കാനൊരുങ്ങി കെ എസ് ഹംസ
തന്നെ സംസ്ഥാന കൗണ്‍സിലില്‍ എടുക്കാന്‍ സാദിഖ് അലി തങ്ങള്‍ തയ്യാറായിരുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയമ വിരുദ്ധമായാണ് നടത്തിയതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മൂന്ന് ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഖാസിയും നിയമജ്ഞനുമായ സാദിഖലി തങ്ങളാണ് നിയമ വിരുദ്ധ നടപടിക്ക് സാക്ഷ്യം വഹിച്ചതെന്നും നടന്നത് കോടതിയലക്ഷ്യമാണെന്നും ഹംസ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന ദിവസം തന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ട്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രഹസനമായിരുന്നു. വോട്ടര്‍ പട്ടികയില്‍ വെറുതെ അംഗങ്ങളെ എഴുതി ചേര്‍ക്കുകയാണുണ്ടായത്. ലീഗില്‍ രാഷ്ട്രീയ ജീര്‍ണത പലരേയും ബാധിച്ചുവെന്നതാണ് ഇത് തെളിയിക്കുന്നത്.
തന്നെ സംസ്ഥാന കൗണ്‍സിലില്‍ എടുക്കാന്‍ സാദിഖ് അലി തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി എതിര്‍ക്കുകയായിരുന്നു. കൗണ്‍സിലില്‍ മത്സരിക്കരുതെന്ന, അനുരഞ്ജനത്തിന് വന്നവരുടെ ആവശ്യം താന്‍ അനുസരിച്ചില്ലെന്നതാണ് പ്രശ്നം. പി എം എ സലാം ഉള്‍പ്പെടെ ഉള്ളവര്‍ തന്നെ ലീഗ് എന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ടെന്നും ഹംസ പ്രതികരിച്ചു.
ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും ഹംസ ഉന്നയിച്ചു. ഇ ടി മുഹമ്മദ് ബഷീറിന് ചോറ് യു ഡി എഫിലും കൂറ് എല്‍ ഡി എഫിലുമാണ്. ബി ജെ പിയുമായി ഇ ടി സൗഹൃദത്തിലാണ്. കുഞ്ഞാലിക്കുട്ടി എം പിയായി. പിന്നെ ഇവിടെ വന്ന് എം എല്‍ എ യായി. ഇതിനെയെല്ലാം താന്‍ ചോദ്യം ചെയ്തു. യു ഡി എഫ് നേതാക്കള്‍ക്ക് വരെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ വിശ്വാസമില്ലെന്നും ഹംസ പറഞ്ഞു. ലീഗ് കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടേയും കൈയിലാണുള്ളത്. പാര്‍ട്ടിയില്‍ ശുദ്ധികലശം വേണമെന്നും ഹംസ ആവശ്യപ്പെട്ടു.
RELATED STORIES
കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMT