എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പെന്ന് എ വിജയരാഘവന്‍

തൃശൂര്‍: എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പാണെന്നും പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. തൃശൂര്‍ കേരള വര്‍മ കോളജില്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് തെരഞ്ഞെടുപ്പില്‍ മികച്ച സംഘടന പ്രവര്‍ത്തനമാണ് നടത്തിയത്. അതിന്റെ ഫലം തിരഞ്ഞെടുപ്പിലും ഉണ്ടാവും. വികസനം ചര്‍ച്ച ചെയ്യാതെ അനാവശ്യ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ചു കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. മതനിരപേക്ഷതക്ക് ഏറ്റ പോറലിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചില്ല. എന്‍ എസ് എസ് ആരോപണങ്ങളെക്കുറിച്ച്, പല വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
കോ-ലീ-ബി സഖ്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പല സമയങ്ങളിലും പല സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത്തരം സഖ്യങ്ങളെ തള്ളിയാണ് എല്ലാ കാലത്തും എല്‍ഡിഎഫ് ജയിച്ചു കയറിയതെന്നും അദ്ദേഹം പറഞ്ഞു.
LDF will continue to rule assured: A Vijayaraghavan
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില്‍ പത്രപ്രവര്ത്തകന് ലോക്കപ്പില്‍ ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMT