തിങ്കളാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഈ മാസം 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTസംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMT