Latest News

പുതുയുഗം തീര്‍ത്ത് പിണറായി വിജയന്‍; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത് 21 പേര്‍

പുതുയുഗം തീര്‍ത്ത് പിണറായി വിജയന്‍; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം
X

തിരുവനന്തപുരം: ചരിത്രം തിരുത്തി 21അംഗ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. ഉടന്‍ നടക്കുന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് ശേഷം അക്ഷരമാല ക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.




മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വെള്ളാപ്പള്ളി നടേശന്‍, ഒന്നാം മന്ത്രിസഭയിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ചടങ്ങില്‍ നിരവധി ഗായകരുടെ വിശ്രുതഗാനങ്ങളുടെ അകമ്പടിയോടെയാണ് നവകേരള ഗീതാജ്ഞലി- സംഗീത പരിപാടി നടന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമുള്ള പ്രഥമ മന്ത്രിസഭാ യോഗം ഉടന്‍ അവസാനിക്കും.


Next Story

RELATED STORIES

Share it