Latest News

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവ് വി ​ഡി ​സ​തീ​ശ​ന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത​ല്ലെന്നും മന്ത്രി പറഞ്ഞു.

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ്
X

തിരുവനന്തപുരം: ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് അം​ഗീകാരം നൽകിയത് സംസ്ഥാന മന്ത്രിസഭാ യോ​ഗത്തിന്റെ കൂട്ടായ തീരുമാനമാണെന്ന് നിയമമന്ത്രി പി രാജീവ്. ഓർഡിനൻസ് വിവാദമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ​ഡി ​സ​തീ​ശ​ന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത​ല്ലെന്നും മന്ത്രി പറഞ്ഞു.

ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി​ക്ക് കാ​ര​ണ​മാ​യ ഹൈ​ക്കോ​ട​തി വി​ധി അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും വാ​യി​ച്ചു​വെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ 12, 14 വ​കു​പ്പു​ക​ൾ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് 12ാം വ​കു​പ്പി​നെ മാ​ത്രം പ​രാ​മ​ർ​ശി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​കാ​യു​ക്ത​യ്ക്ക് ശു​പാ​ർ​ശ ന​ൽ​കാ​ൻ മാ​ത്ര​മാ​ണ് അ​ധി​കാ​രം. അ​ർ​ധ ജു​ഡീ​ഷ​റി സം​വി​ധാ​ന​മാ​ണ​ത്. നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല. ജ​ന​പ്ര​തി​നി​ധി​യെ അ​യോ​ഗ്യ​രാ​ക്കേ​ണ്ട​ത് കോ​ട​തി​യ​ല്ലെ​ന്നും ഗ​വ​ർ​ണ​റാ​ണെ​ന്നും ഉ​ത്ത​ര​വു​ണ്ട്. നി​യ​മ​സ​ഭ അ​ടു​ത്തൊ​ന്നും ചേ​രാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സാ​യി കൊ​ണ്ടു​വ​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Next Story

RELATED STORIES

Share it