Latest News

'എയിംസ് എവിടെ നിര്‍മിക്കണമെന്നായിരുന്നു ചര്‍ച്ച, കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗായി മാത്രം കണ്ടാല്‍ മതി'; കെ മുരളീധരന്‍

കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

എയിംസ് എവിടെ നിര്‍മിക്കണമെന്നായിരുന്നു ചര്‍ച്ച, കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗായി മാത്രം കണ്ടാല്‍ മതി; കെ മുരളീധരന്‍
X

തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളം ആവശ്യപ്പെട്ട അതിവേഗ റെയില്‍പാത, എയിംസ്, റബര്‍ കര്‍ഷകര്‍ക്കുള്ള താങ്ങുവില ആനുകൂല്യങ്ങള്‍ ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഒന്നും തന്നെ കേന്ദ്ര ബജറ്റില്‍ ഇല്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ബജറ്റില്‍ കേരളത്തെ തീര്‍ത്തും അവഗണിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് രണ്ട് കേന്ദ്രമന്ത്രിമാര്‍ മാപ്പ് പറയണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ്. കേരളത്തില്‍ ബിജെപിക്ക് കാര്യമായിട്ട് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് മനസിലായി. തുറക്കാന്‍ പറ്റുന്നത് ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗായി മാത്രം കണ്ടാല്‍ മതി. അതിനപ്പുറം അതിനെ കാണേണ്ടതില്ല. കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍ ഇനി ഇവിടെ വന്ന് വാചക കസര്‍ത്ത് നടത്തരുത്. എയിംസ് എവിടെ സ്ഥാപിക്കും എന്നതായിരുന്നു ചര്‍ച്ച മുഴുവന്‍. കേരളത്തില്‍ നിന്ന് വോട്ട് കിട്ടില്ല ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ എന്ന് മനസിലാക്കിയപ്പോഴാണ് ബജറ്റില്‍ സംസ്ഥാനത്തെ തഴഞ്ഞതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

ഇത്തവണ കുറച്ച് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. കേരളത്തിലെ ജനങ്ങള്‍ എന്നാണോ ബിജെപിക്ക് വോട്ടു കൊടുത്ത് ജയിപ്പിക്കുന്നത് അന്നേ പണം തരികയുള്ളൂവെന്ന ദാര്‍ഷ്ട്യമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കേരളം ഒറ്റക്കെട്ടായി ഇതിനെതിരേ പ്രതിഷേധം രേഖപ്പെടുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it