Latest News

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന്

മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന്
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിങ് ഇംപയേഡ്), എസ്എസ്എല്‍സി(ഹിയറിങ് ഇംപയേഡ്)ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം മെയ് ഒന്‍പതിനായിരുന്നു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 99.5 ശതമാനം വിജയമാണ് കഴിഞ്ഞ തവണയുണ്ടായത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ നമ്മള്‍ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ടെന്നും. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠന പിന്തുണ നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

ഇതൊരു തുടര്‍ പ്രക്രിയയായിട്ടാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസില്‍ 2,287 കുട്ടികളും, ആറാം ക്ലാസില്‍ 2,451 കുട്ടികളും, ഏഴാം ക്ലാസില്‍ 2,143 കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡാണ് നേടിയിട്ടുള്ളത്. ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുമ്പോള്‍ ഈ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസില്‍ 14,418 കുട്ടികളും, ഒമ്പതാം ക്ലാസില്‍ 6,153 കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it